
വി സി നിയമനത്തിനായി സർവകലാശാല പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം ചോദ്യം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി സി നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട്. ഹർജി ജൂലൈ 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് യുജിസി, ചാൻസലറുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനമിറക്കിയത്. കേരള, കെടിയു, ഫിഷറീസ് ഉൾപ്പെടെയുള്ള സർവകലാശാലകൾക്കു വേണ്ടിയായിരുന്നു വിജ്ഞാപനം.