മുഖ്യമന്ത്രി സ്വർണക്കടത്തിനെക്കുറിച്ച് പറഞ്ഞത് കാര്യം, കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യും: ഗവർണർ

മുഖ്യമന്ത്രി സ്വർണക്കടത്തിനെക്കുറിച്ച് പറഞ്ഞത് കാര്യം, കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യും: ഗവർണർ

സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ ഗവർണറെ അറിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്
Published on




മുഖ്യമന്ത്രിയുടേതായി ഹിന്ദു പത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിനെതിരായ കുറ്റകൃത്യം നടന്നത് അറിയിക്കേണ്ടതല്ലേ. സർക്കാർ അത് എന്നിൽ നിന്നും മറിച്ച് പിടിച്ചു. സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ ഗവർണറെ അറിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് കേന്ദ്രത്തെ അറിയിക്കേണ്ട ചുമതല തനിക്കുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാണ്. മുഖ്യമന്ത്രി വളരെ വൈകിയാണ് കത്തയച്ചത്. സർക്കാർ തന്നെ ഒന്നും അറിയിക്കുന്നില്ല. എന്തുകൊണ്ട് ദ ഹിന്ദുവിനെതിരെ നടപടിയെടുക്കുന്നില്ലെന്നും, ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചാൽ എന്താണ് തെറ്റെന്നും ഗവർണർ ചോദിച്ചു. വിഷയം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ ഗവർണർ വിമർശനമുന്നയിച്ചിരുന്നു. സ്വർണക്കടത്ത്, ഹവാല ഇടപാടുകളിൽ എന്ത് രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്നും, മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നാണ് കരുതുന്നതെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com