
സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ 'അഫ്‌സ്പ' പ്രകാരം അരുണാചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും ചില പ്രദേശങ്ങളില്‍ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. 1958ലെ സായുധ സേന (പ്രത്യേക അധികാരം) നിയമത്തിലെ സെക്ഷൻ 3 പ്രകാരമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.
ആറ് മാസത്തേക്കുകൂടിയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നാഗാലാൻ്റിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും നടത്തിയ ക്രമസമാധാനനില അവലോകനം ചെയ്തതിന് ശേഷമാണ് നിയന്ത്രണം നീട്ടിയത്.
ALSO READ: മുംബൈയിൽ കനത്ത മഴയിൽ ഓടയിൽ വീണ് സ്ത്രീ മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 7 പേർ
പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനകൾക്ക് ക്രമസമാധാന പരിപാലനത്തിന് വേണ്ടി തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം അഫ്‌സ്‌പ നൽകുന്നുണ്ട്.