
വിവരാവകാശ നിയമ പ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപെട്ടവർക്ക് ജൂലൈ 24 ന് കൈമാറാനൊരുങ്ങി സർക്കാർ. സാംസ്കാരികവകുപ്പാണ് റിപ്പോർട്ട് കൈമാറുക.
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടവർക്കാകും റിപ്പോർട്ട് നൽകുകയെന്ന് സാംസ്കാരിക വകുപ്പ് വിവരാവകാശ കമ്മീഷനെ അറിയിച്ചു.
വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ കാലങ്ങളായി റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. വിവരവകാശ കമ്മീഷന്റെ നിർദേശ പ്രകാരം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലാത്ത പൂർണമല്ലാത്ത റിപ്പോർട്ടാണ് നൽകുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് 5 വർഷത്തിന് മുൻപ് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വിടുന്നത്.