ദുരന്തമേഖലയിൽ സൗജന്യ റേഷൻ നൽകും; പ്രഖ്യാപനവുമായി സര്‍ക്കാര്‍

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലെ ഗുണഭോക്താക്കൾക്കാണ് സൗജന്യ റേഷൻ ലഭിക്കുക
ദുരന്തമേഖലയിൽ സൗജന്യ റേഷൻ നൽകും; പ്രഖ്യാപനവുമായി സര്‍ക്കാര്‍
Published on

ദുരന്ത മേഖലയിൽ സൗജന്യ റേഷൻ നൽകാൻ സർക്കാർ തീരുമാനം. മുണ്ടക്കൈ, ചൂരൽമല മേഖലകളിലുള്ളവർക്ക് ഈ മാസത്തെ റേഷൻ വിഹിതം സൗജന്യമായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലെ ഗുണഭോക്താക്കൾക്കാണ് സൗജന്യ റേഷൻ ലഭിക്കുക. എആർഡി 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റിലെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com