NEWSROOM
ഇന്ന് വിവാഹം നടക്കാനിരിക്കെ വാഹനാപകടത്തിൽ വരന് ദാരുണാന്ത്യം; മരിച്ചത് വയല സ്വദേശി ജിജോ ജിൻസൺ
എംസി റോഡിൽ കാളികാവ് ഭാഗത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിച്ചാണ് അപകടം
ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം വയല സ്വദേശി ജിജോ ജിൻസൺ (22) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിക്കാണ് അപകടമുണ്ടായത്. എംസി റോഡിൽ കാളികാവ് ഭാഗത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിച്ചാണ് അപകടം.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വയല സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് യുവാക്കളെ അപകടത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഇലയ്ക്കാട് പള്ളിയിൽ വിവാഹം നടക്കാനിരിക്കെയാണ് യുവാവിന്റെ ദാരുണാന്ത്യം. ജിജോയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.