ലൈസൻസ് ഇല്ല, മൂവാറ്റുപുഴയിൽ ലഹരി സംഘം തോക്ക് കരുതിയത് ഇടപാടിന് സുരക്ഷ ഉറപ്പാക്കാൻ: എക്സൈസ്

തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും എക്സൈസ് അറിയിച്ചു.
ലൈസൻസ് ഇല്ല, മൂവാറ്റുപുഴയിൽ ലഹരി സംഘം തോക്ക് കരുതിയത് ഇടപാടിന് സുരക്ഷ ഉറപ്പാക്കാൻ: എക്സൈസ്
Published on


എറണാകുളം മൂവാറ്റുപുഴയിൽ ലഹരി സംഘത്തിന്റെ പക്കൽ നിന്നും പിടികൂടിയ തോക്കിന്‌ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽ. ലഹരി ഇടപാടിന് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് തോക്ക് കൈവശം വെച്ചിരുന്നത്. തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും എക്സൈസ് അറിയിച്ചു.

രണ്ടാം പ്രതി ഹരീഷ് സിനിമാ മേഖലയിൽ ജോലി ചെയുന്നയാളാണ്. അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഒന്നാം പ്രതി ഷാലിം ഒരു മാസം മുൻപ് എൻഡിപിഎസ് കേസിൽ ഉൾപ്പെട്ടയാളാണ്. വിദ്യാർഥികളെയും സിനിമാ മേഖലയിൽ ഉള്ളവരെയും കേന്ദ്രികരിച്ചാണ് പ്രതികൾ ലഹരി കച്ചവടം നടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇരുവരും എംഡിഎംഎ എത്തിച്ചിരുന്നതെന്നും എക്സൈസ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ​ദിവസമാണ് മൂവാറ്റുപുഴയിൽ നിന്നും തോക്കുമായി മയക്കുമരുന്ന് സംഘം പിടിയിലായത്. മൂന്നംഗ സംഘത്തെ എക്സൈസാണ് പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com