
എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി ആകും. മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയതോടെയാണ് എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപിയായി നിയമനം. ഉത്തരവ് പുറത്തിറക്കി സർക്കാർ. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച്. വെങ്കിടേഷ്.
ഫയർഫോഴ്സ് മേധാവിയായി മനോജ് എബ്രഹാമിനെ നിയമിച്ചിരുന്നു. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേൽക്കും.1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം.