ഇന്ത്യ-പാക് സംഘര്‍ഷം; ജയ്‌സാല്‍മീറില്‍ നടന്നിരുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു

സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിര്‍മാതാക്കളായ ആനും സജീവും അറിയിച്ചു
ഇന്ത്യ-പാക് സംഘര്‍ഷം; ജയ്‌സാല്‍മീറില്‍ നടന്നിരുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു
Published on
Updated on

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്നിരുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു. ഹാഫ് എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്.

സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിര്‍മാതാക്കളായ ആനും സജീവും അറിയിച്ചു. ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവർ നിര്‍മിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ രഞ്ജിത്ത് സജീവ് ആണ്.

മലയാളത്തിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ മൂവികൂടിയാണ് ഹാഫ്. 120 ദിവസത്തോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രില്‍ 28നാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണമുണ്ട്. വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. 

Related Stories

എം. സ്വരാജ്
ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
Actress Marina Michael against Pearly Mani
"ജനരോഷത്തിനു മുന്നിൽ സംഘ പരിവാറിന് പിടിച്ചുനിൽക്കാനാവില്ല: പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേരളത്തിലും കേസെടുക്കുന്നു"
News Malayalam 24x7
newsmalayalam.com