മൂന്ന് ഇസ്രയേലികളുള്‍പ്പടെ എട്ട് ബന്ദികളെ ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ്; ഇസ്രയേൽ മോചിപ്പിക്കുക 110 പലസ്തീൻ തടവുകാരെ

ഇവർക്കൊപ്പം 5 തായ് പൗരന്മാരെയും കെെമാറുമെന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു
മൂന്ന് ഇസ്രയേലികളുള്‍പ്പടെ എട്ട് ബന്ദികളെ ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ്; ഇസ്രയേൽ മോചിപ്പിക്കുക 110 പലസ്തീൻ തടവുകാരെ
Published on


മൂന്ന് ഇസ്രയേലികളുള്‍പ്പടെ എട്ട് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് ഇസ്രയേൽ, ഹമാസ് ഉദ്യോഗസ്ഥർ അറിയിച്ചു. വനിതാ ബന്ദിയായ ആർബേല്‍ യെഹൂദ്, സെെനികയായ അഗാം ബെർഗർ, മുതിർന്ന പൗരനായ ഗാഡി മോസസ് എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന ഇസ്രയേലികള്‍. ഇവർക്കൊപ്പം 5 തായ് പൗരന്മാരെയും കെെമാറുമെന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ബന്ദികള്‍ക്ക് പകരം, 110 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക. 30 കുട്ടികളും, 32 ജീവപര്യന്തം തടവുകാരും ഈ സംഘത്തിലുണ്ടെന്നാണ് ഹമാസിന്‍റെ സ്ഥിരീകരണം. കരാർ പ്രകാരം, ബന്ദികെെമാറ്റം നടക്കേണ്ട ശനിയാഴ്ചയ്ക്കു മുന്‍പ് ആർബേല്‍ യെഹൂദിന്‍റെ മോചനമുണ്ടാകുമെന്ന ഉറപ്പിലാണ് ഇസ്രയേല്‍ തിങ്കളാഴ്ച വടക്കന്‍ ഗാസയിലേക്കുള്ള പാതകള്‍ തുറന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com