
ജി എസ് ടി ഉദ്യോഗസ്ഥരുടെ പീഡനം മൂലം വ്യാപാരസ്ഥാപനത്തിലെ മാനേജർ ആത്മഹത്യചെയ്തെന്ന ആരോപണത്തിൽ പെരുമ്പാവൂരിൽ നാളെ ഹർത്താൽ. മലപ്പുറം സ്വദേശി സജിത്ത് കുമാറിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്. ജി എസ് ടി ഉദ്യോഗസ്ഥർക്കെതിരെ ശരിയായ അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ആലുവ മൂന്നാർ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിൽ മാനേജർ സജിത്ത് കുമാർ തൂങ്ങി മരിച്ചത്.
നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥർ കടയിൽ പരിശോധനകൾക്ക് എത്തിയപ്പോൾ ഇവരുടെ ചോദ്യം ചെയ്യലുകളും പ്രവർത്തികളും ഉടമസ്ഥനായ സജിത്തിന് മനോവിഷമം ഉണ്ടാക്കിയെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. അതേസമയം, സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയിട്ടുള്ളത്.