
ഹരിയാന തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമസഭ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ബിജെപിയിൽ അനിശ്ചിതത്വം തുടരുകയായിരുന്നു.
മുഖ്യമന്ത്രി നയാബ് സൈനി ലാഡ്വയിലാണ് മത്സരിക്കുക. അനിൽ വിജ് അംബാല കാൻ്റിൽ നിന്നും ക്യാപ്റ്റൻ അഭിമന്യൂ നാർനൗന്ദ് സീറ്റിൽ നിന്നും ജനവിധി തേടും. സുനിത ദുഗൽ രതിയ സീറ്റിൽ നിന്നാണ് മത്സരിക്കുക. ഫരീഹാബാദ് സീറ്റിൽ ബിജെപിയുടെ വിപുൽ ഗോയലാണ് സ്ഥാനാർഥി. നിലവിൽ 67 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, ഹരിയാന തെരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു. 20 സീറ്റുകളാണ് ചർച്ചയിൽ ആംആദ്മി ആവശ്യപ്പെട്ടത്. എന്നാൽ 4 സീറ്റുകളിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
ഒക്ടോബർ ഒന്നിനാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന ഹരിയാനയിൽ ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
Also Read: ഇന്ത്യക്കാരല്ല; അസമിൽ പൗരത്വം ലഭിക്കാത്ത 28 ബംഗാളി മുസ്ലിങ്ങളെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി