
ഞായറാഴ്ച നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡ് നിശയുടെ അവതാരകരുടെ പട്ടികയില്‍ ഹാരിസണ്‍ ഫോര്‍ഡ് ,സോയ് സാല്‍ഡാന ,സാമുവല്‍ എല്‍. ജാക്സണ്‍ എന്നിവരും ഇടം നേടി. ഡേവ് ബൗട്ടിസ്റ്റ ,ഗാല്‍ ഗാഡോട്ട് ,ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, മാര്‍ഗരറ്റ് ക്വാലി, ആല്‍ബ റോഹ്വാച്ചര്‍, റേച്ചല്‍ സെഗ്ലര്‍ എന്നിവരും ഇവരോടൊപ്പം ചേരുന്നു. എബിസിയിലും ഹുലുവിലുമായി വൈകുന്നേരം 7 മണിക്കാണ് ഓസ്‌കാര്‍സ് പുരസ്‌കാര ചടങ്ങ് സംപ്രേഷണം ചെയ്യുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഷോറണ്ണറുമായ രാജ് കപൂറും കാറ്റി മുള്ളനും ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍പ് പ്രഖ്യാപിച്ച പേരുകളോടൊപ്പം പുതിയ അവതാരകരുടെ സംഘവും ചേരുന്നുണ്ട്. ജോ ആല്‍വിന്‍, ഹാലെ ബെറി, സ്റ്റെര്‍ലിംഗ് കെ. ബ്രൗണ്‍, പെനലോപ്പ് ക്രൂസ്, വില്ലെം ഡാഫോ, അന ഡി അര്‍മാസ്, ലില്ലി-റോസ് ഡെപ്പ്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എല്ലെ ഫാനിംഗ്, ഹൂപ്പി ഗോള്‍ഡ്ബെര്‍ഗ്, സെലീന ഗോമസ്, ഗോള്‍ഡി ഹോണ്‍, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ജോണ്‍ ലിത്‌ഗോ, സിലിയന്‍ മര്‍ഫി, കോണി നീല്‍സണ്‍, ആമി പോഹ്ലര്‍, ഡാ'വൈന്‍ ജോയ് റാന്‍ഡോള്‍ഫ്, ജൂണ്‍ സ്‌ക്വിബ്, ബെന്‍ സ്റ്റില്ലര്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രെ, ബോവന്‍ യാങ് എന്നിവരാണ് മുമ്പ് പ്രഖ്യാപിച്ച അവതാരകരുടെ കൂട്ടത്തിലുള്ളത്. ലോകമെമ്പാടുമുള്ള 200ലധികം പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ഞായറാഴ്ചത്തെ ഷോയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഭകളെ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
97-ാമത് ഓസ്‌കാറിന് ആതിഥേയത്വം വഹിക്കാന്‍ കോനന്‍ ഒ'ബ്രയനും ഒരുങ്ങുകയാണ്. വിക്കഡിന്റെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച താരങ്ങളായ അരിയാന ഗ്രാന്‍ഡെ,സിന്തിയ എറിവോ എന്നിവരുടെ പ്രകടനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഡോജ ക്യാറ്റ്, ബ്ലാക്ക്പിങ്കിലെ ലിസ, ക്വീന്‍ ലത്തീഫ, റായ് എന്നിവരുടെ പ്രകടനങ്ങളുമുണ്ട്. ഓവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ഈ ഷോയില്‍ ലോസ് ഏഞ്ചല്‍സിലെ മാസ്റ്റര്‍ കോറേലിന്റെ പ്രത്യേക അവതരണവും ഉണ്ടായിരിക്കും. നിക്ക് ഓഫര്‍മാന്‍ അനൗണ്‍സറായി പ്രവര്‍ത്തിക്കും.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2025 ലെ ഓസ്‌കാര്‍ നോമിനേഷനുകളില്‍ എമിലിയ പെരെസ് എന്ന ചിത്രമാണ് മുന്നില്‍ . ഈ ചിത്രം 13 നോമിനേഷനുകള്‍ നേടുകയും ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. എമിലിയ പെരെസിനെ പിന്തുടര്‍ന്ന് ദി ബ്രൂട്ടലിസ്റ്റ് ,വിക്കഡ് എന്നീ ചിത്രങ്ങള്‍ 10 നോമിനേഷനുകള്‍ വീതം നേടി സമനിലയിലായി. എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ് എന്നീ ചിത്രങ്ങള്‍ക്ക് എട്ട് നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.