
ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കും. എഎപിക്കും സമാജ് വാദി പാർട്ടിക്കും സിപിഎമ്മിനും സീറ്റ് നൽകാമെന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് 90 സീറ്റിൽ 34 സ്ഥാനാർഥികളെ മാത്രമാണ് കോൺഗ്രസ് നിശ്ചയിച്ചത്.
ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ബിജെപിക്കെതിരെയുള്ള വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകണമെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഇന്ത്യാ സഖ്യത്തിന് വേണ്ടി സീറ്റ് ഒഴിച്ചിടാൻ യോഗത്തിൽ ധാരണയായി. AAP ക്ക് 5 സീറ്റും സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റും സി പി എമ്മിന് ഒരു സീറ്റും ഹരിയാനയിൽ നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.
തനിച്ച് മത്സരിക്കാൻ തീരുമാനിച്ച APPഏഴ് സീറ്റാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. APP യുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉയർത്തിയത്. ഹിമാചൽ ഭവനിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധിക്ക് പുറമെ AICC ജനറൽ സെക്രട്ടറി KC വേണുഗോപാൽ , ഹരിയാനയുടെ ചുമതല വഹിക്കുന്ന ഡിപക് ബാബേരിയ എന്നിവരും പങ്കെടുത്തു. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന നിർദ്ദേശവും യോഗം തള്ളി. എംപിമാർ മത്സരിക്കുന്ന കാര്യം എഐസിസി അദ്ധ്യക്ഷതയിൽ മല്ലികാർജുൻ ഖാർഗെതീരുമാനിക്കും.