ഹത്രസ് ദുരന്തം: നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി

ഹത്രസിലെ കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന് എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ഹത്രസ് ദുരന്തം: നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി
Published on

ഹത്രസ് ദുരന്തത്തിൽ നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഇരകളുടെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ കത്തിൽ വിശദീകരിക്കുകയും, നഷ്ടപരിഹാരത്തുക വർധിപ്പിച്ച് കുടുംബങ്ങൾക്ക് എത്രയും വേഗം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഹത്രസിലെ കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന് എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്നും കത്തിൽ പറയുന്നു. 121ഓളം പേരുടെ ജീവനെടുത്ത ദാരുണമായ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ വീഴ്ച തിരിച്ചറിയാൻ നിഷ്പക്ഷമായ അന്വേഷണത്തിന് സഹായിക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഇതു സഹായിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 80,000 പേർക്ക് അനുമതി നൽകിയപ്പോൾ ഇത്രയധികം ആളുകൾ എങ്ങനെയാണ് അവിടെ എത്തിയതെന്നും കുറ്റക്കാർ ആരായാലും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com