പ്രായമേറിയാലും ആരോഗ്യം നിലനിർത്താം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മത്സ്യം ആരോഗ്യത്തിന് ഉത്തമമാണ്.സാല്‍മണ്‍ പോലുളള കൊഴുപ്പുളള മത്സ്യങ്ങള്‍ ഏറെ ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റുകളാല്‍ സമ്പന്നമായ മത്സ്യങ്ങള്‍ കഴിക്കുന്നത് ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും നല്ലതാണ്.
പ്രായമേറിയാലും ആരോഗ്യം നിലനിർത്താം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
Published on
Updated on


ഏതു പ്രായത്തിലായാലും ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. വാർധക്യത്തിലേക്ക് അടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ തന്നെ വേണം. പ്രായാധിക്യം കാരണം ശരീരത്തിൽ വരുന്ന മാറ്റങ്ങളെ നേരിടാൻ ആവശ്യമായ പരിചരണം തന്നെ നമ്മൾ നൽകേണ്ടതുണ്ട്. ഭക്ഷണ ക്രമീകരണം തന്നെയാണ് ഏറ്റവും ആദ്യം പാലിക്കേണ്ടത്.

ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും വാര്‍ധക്യത്തില്‍ അധികം രോഗങ്ങള്‍ വരാതിരിക്കാനും ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി നിലനിർത്താനും, ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിർത്തുവാനുമെല്ലാം കൃത്യമായ ഡയറ്റ് സഹായിക്കും.പ്രായമാകുന്നവർ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്.


ഫാറ്റി ഫിഷ്


മത്സ്യം ആരോഗ്യത്തിന് ഉത്തമമാണ്.സാല്‍മണ്‍ പോലുളള കൊഴുപ്പുളള മത്സ്യങ്ങള്‍ ഏറെ ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റുകളാല്‍ സമ്പന്നമായ മത്സ്യങ്ങള്‍ കഴിക്കുന്നത് ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്തും. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുളളതിനാല്‍ ഇത് ശരീരത്തെ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും.

പച്ചക്കറികൾ


പ്രായമായവരെന്നു മാത്രമല്ല എല്ലാവരും ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതാണ്. ആവശ്യമായ പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികറികളിൽ കലോറി കുറവാണെന്ന ഗുണവുമുണ്ട്.മിക്ക പച്ചക്കറികളിലും ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ കരോട്ടിനുകളുണ്ട്. ഇവ ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്നും അകാല വാര്‍ധക്യത്തില്‍ നിന്നും സഹായിക്കും. ഹൃദ്രോഗം, കാന്‍സര്‍, നേത്ര രോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്ന ആൻ്റീ ഓക്‌സിഡൻ്റുകള്‍ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

ബീറ്റാ കരോട്ടിൻ അടങ്ങിയ . കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഇലക്കറികള്‍, കുരുമുളക്, തക്കാളി, ബ്രോക്കോളി തുടങ്ങിയവയും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.

ഡാർക് ചോക്ലേറ്റ്


ഇനി മധുരപ്രയരോടാണ്. മറ്റ് മധുര പലഹാരങ്ങൾ മാറ്റിവച്ച് അൽപം ഡാർക് ചോക്ലേറ്റ് കഴിച്ച് ശീലിക്കാം. ഫ്‌ളേവനോളുകള്‍ ഉള്‍പ്പെടെയുളള പോളിഫൈനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നവയാണ് ചോക്ലേറ്റുകൾ. ഇവ ശരീരത്തില്‍ ആന്റീ ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഓര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.


ഗ്രീന്‍ ടീ


ഗ്രീന്‍ ടീയില്‍ ആൻ്റീ ഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.EGCG, കാറ്റെച്ചിനുകള്‍, ഗാലിക് ആസിഡ് തുടങ്ങിയ പോളിഫൈനുകള്‍ ഹൃദ്രോഗവും വിട്ടുമാറാത്ത മറ്റു രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. ചര്‍മ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഗ്രീന്‍ ടീയ്കാകും.


എക്‌സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയില്‍


ഹെല്‍ത്തി ഫാറ്റും ആൻ്റി ഓക്‌സിഡൻ്റുകളുമുളള എണ്ണയാണ് ഒലീവിൻ്റേത്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ ഗുണം ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com