വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

നാളെ കണ്ണൂരും കാസര്‍ഗോഡും അതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇരു ജില്ലകളിലും നാളെ റെഡ് അലേര്‍ട്ട് ആണ്.
Published on


വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവാസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കന്‍ കേരളത്തിലെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.


നാളെ കണ്ണൂരും കാസര്‍ഗോഡും അതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇരു ജില്ലകളിലും നാളെ റെഡ് അലേര്‍ട്ട് ആണ്. നാളെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഈ ജില്ലകള്‍ക്ക് പുറമെ പത്തനംതിട്ടയിലും റെഡ് അലേര്‍ട്ട് ആണ്.

News Malayalam 24x7
newsmalayalam.com