മലപ്പുറത്ത് കനത്ത മഴയും ഇടിമിന്നലും; ടാപ്പിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

പോരൂർ അയനിക്കോട് സ്വദേശി ഷാഹിദാണ് (45) മരിച്ചത്. ഉച്ചയോടെയാണ് റബർ തോട്ടത്തിൽ വച്ച് ഷാഹിദിന് ഇടിമിന്നലേറ്റത്
മലപ്പുറത്ത് കനത്ത മഴയും ഇടിമിന്നലും;
ടാപ്പിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
Published on
Updated on

മലപ്പുറം പാണ്ടിക്കാട് ഇടിമിന്നലേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി ഷാഹിദാണ് (45) മരിച്ചത്. ഉച്ചയോടെയാണ് റബർ തോട്ടത്തിൽ വച്ച് ഷാഹിദിന് ഇടിമിന്നലേറ്റത്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂ‍ർ, കോഴിക്കോട്, വയനാട്, കണ്ണൂ‍ർ, കാസർ​ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേ‍ർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേ‍ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com