പൂനെയിൽ കനത്ത മഴ; മെട്രോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല

ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതു റാലി തീരുമാനിച്ചിരുന്ന എസ്പി കോളേജ് കാമ്പസിലും വെള്ളക്കെട്ട് രൂക്ഷമാണ്
പൂനെയിൽ കനത്ത മഴ; മെട്രോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല
Published on

പൂനെയിൽ ഇന്ന് നടക്കുന്ന മെട്രോ ഭൂഗർഭ പാത ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തില്ല. പൂനെ നഗരത്തിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യാത്ര റദ്ദാക്കിയത്. ഭൂഗർഭ മെട്രോ പാത ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതു റാലി തീരുമാനിച്ചിരുന്ന എസ്പി കോളേജ് കാമ്പസിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

സ്വർഗതെ മുതൽ സിവിൽ കോടതി വരെയുള്ള മെട്രോ ഭൂഗർഭ പാത ഉദ്ഘാടനത്തോടൊപ്പം, പാത വികസനത്തിന് തറക്കല്ലിടുന്ന ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. 1810 കോടിയാണ് സ്വർഗതെ മുതൽ സിവിൽ കോടതി വരെയുള്ള മെട്രോ ഭൂഗർഭ പാത നിർമാണത്തിനായി ചെലവഴിച്ചത്. ഭൂഗർഭ പാത ഉദ്ഘാടനത്തോടെ പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

മെട്രോ ഭൂഗർഭ പാത ഉദ്ഘാടനത്തിനും, പാത വികസന തറക്കല്ലിടൽ ചടങ്ങിനും ശേഷം, സാമൂഹിക പരിഷ്കർത്താവായ ക്രാന്തിജ്യോതി സാവിത്രിബായ് ഫൂലെയുടെ ഓർമയ്ക്കായി ബിഡെവാഡെയിൽ ആരംഭിക്കുന്ന ആദ്യത്തെ പെൺകുട്ടികളുടെ സ്കൂളിന് തറക്കല്ലിടുന്ന ചടങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്.

READ MORE: മുംബൈയിൽ അതിതീവ്ര മഴ: റോഡ്- റെയിൽ ​ഗതാഗതം പ്രതിസന്ധിയിൽ, 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; നഗരത്തിൽ ഇന്ന് റെഡ് റെഡ് അലേർട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com