കനത്ത മഴ: കൊച്ചി മെട്രോ ട്രാക്കിൽ ഫ്ളക്സും ടാർപൊളീനും മറിഞ്ഞു വീണ് സ‍ര്‍വീസ് തടസപ്പെട്ടു

കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണുണ്ടായ അപകടത്തെ തുടർന്ന് സ‍ര്‍വീസ് തടസപ്പെട്ടു.
ട്രാക്കിൽ പൊളിത്തീൻ കവർ വീണ നിലയിൽ
ട്രാക്കിൽ പൊളിത്തീൻ കവർ വീണ നിലയിൽ
Published on

കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണ് സര്‍വീസ് താത്കാലികമായി മുടങ്ങി. കലൂര്‍ മെട്രോ സ്‌റ്റേഷനും ടൗണ്‍ഹാള്‍ മെട്രോ സ്‌റ്റേഷനും ഇടയിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് ട്രാക്കിലേക്ക് മറിഞ്ഞു വീണത്. ഇതിനെ തുടര്‍ന്ന് മെട്രോ സര്‍വീസ് ഫ്‌ളക്‌സ് എടുത്ത് മാറ്റിയ ശേഷം പുനരാരംഭിച്ചു.

പിന്നാലെ എറണാകുളം സൗത്തിനും കടവന്ത്ര സ്റ്റേഷനും ഇടയില്‍ പാളത്തിലേക്ക് ടാര്‍പോളീന്‍ ഷീറ്റ് വീണതും സര്‍വീസ് മുടങ്ങാന്‍ കാരണമായി. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് വീണ്ടും 15 മിനിറ്റോളം തടസ്സപ്പെട്ടു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com