
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ കാര്യമായ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്നലെ ഉച്ചമുതൽ തുടരുന്ന മഴയിൽ കോഴിക്കോട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി. മാനാഞ്ചിറ, മീൻമാർക്കറ്റ് ഭാഗത്തെ റോഡുകളിലാണ് വെള്ളം കയറിയത്. പേരാമ്പ്രയിൽ സിൽവർ കോളജിന് സമീപം വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണു. ശക്തമായ മഴയിൽ കുറ്റ്യാടി തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നു. മഴ കനത്തതോടെ ചോറോട് പഞ്ചായത്തിലെ മീത്തലങ്ങാടി മുട്ടുങ്ങൽ ഗവ: എൽപി സ്കൂളിന് സമീപത്തുള്ള തറോൽ മല ഇടിഞ്ഞു വീണു. മലയുടെ സമീപത്തുള്ള വീടുകളിലെ കുടുംബങ്ങളെ അപകട ഭീഷണിയിലായതിനെതുടർന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി താമസിപ്പിച്ചു..
കോഴിക്കോട് നാദാപുരത്ത് ശക്തമായ മഴയിൽ കെട്ടിടം തകർന്നുവീണു. നാദാപുരം ടൗണിൽ വടകര റോഡിലെ ഏറെ കാലമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ തകർന്ന് വീണത്. ടൗണിൽ അൾ തിരക്ക് ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. കാസർഗോഡ്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഇടവിട്ട് മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ നാശ്നഷ്ടം ഉണ്ടായിട്ടില്ല.
ഓറഞ്ച് അലേർട്ട്
13-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
14-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
15-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
മഞ്ഞ അലേർട്ട്
13-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്
14-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്
15-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
16-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
17-07-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്