സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തുടർച്ചയായി മഴ പെയ്യുന്ന മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
Published on

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു . ഇന്ന് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു . 8 ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴക്കൊപ്പം കാറ്റു ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്ന മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ് .
 

കോഴിക്കോടും പത്തനംതിട്ടയിലും മഴക്കെടുതിയിലുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്കും വയനാട്ടിൽ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതും വഴിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി അപകടാവസ്ഥയിലുള്ളതുമായ സ്കൂളുകൾക്കാണ് അവധി. വെള്ളകെട്ട് മാറി അപകടാവസ്ഥ ഒഴിയുന്നത് വരെ അവധി തുടരും. വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുപി സ്കൂൾ, നെടുംപ്രയാർ എംടിഎൽപിഎസ്, തിരുമൂലപുരം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, അമിച്ചകരി എംടിഎൽപിഎസ്, നെടുംപുറം സിഎംഎസ്എൽപി സ്കൂൾ എന്നിവയ്ക്കാണ് അവധി.

തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ 2.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com