ഇസ്രയേലിനെതിരെ ഏറ്റവും വലിയ വ്യോമാക്രമണത്തിനൊരുങ്ങി ഹിസ്ബുള്ള

ശനിയാഴ്ച അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെ കിഴക്കൻ ലെബനനിൽ, നടന്ന ആക്രമണത്തിൽ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പകരമാണ് ഡ്രോൺ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞു.
ഇസ്രയേലിനെതിരെ ഏറ്റവും വലിയ വ്യോമാക്രമണത്തിനൊരുങ്ങി ഹിസ്ബുള്ള
Published on

ലബനനിലെ ഹിസ്ബുള്ള പ്രസ്ഥാനം ഏറ്റവും വലിയ വ്യോമാക്രമണം ആരംഭിച്ചു. കഴിഞ്ഞ ​ദിവസം ഗോലാൻ പർവതനിരയിലുള്ള ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ താവളത്തിലേക്ക് ഹിസ്ബുള്ള സ്ഫോടനാത്മക ഡ്രോണുകൾ അയച്ചു. 

ഒക്ടോബർ ഏഴിന് ​ഗാസ മുനമ്പിൽ ഇസ്രയേൽ- പലസ്തീൻ യുദ്ധമാരംഭിച്ചതിന് ശേഷം, മിക്കവാറും എല്ലാ ദിവസവും ഹമാസ് സഖ്യകക്ഷിയായ ഹിസ്ബുള്ള വെടിവെപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം, ഏറ്റവും വലിയ വ്യോമാക്രമണം ആരംഭിച്ചുവെന്നും, ഹെർമോൺ പർവതത്തിലെ രഹസ്യാന്വേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഒന്നിലധികം തുടർച്ചയായ ഡ്രോണുകളുടെ സ്ക്വാഡ്രണുകൾ അയച്ചുവെന്നും ഹിസ്ബുള്ള അറിയിച്ചു. ശനിയാഴ്ച അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെ കിഴക്കൻ ലെബനനിൽ, നടന്ന ആക്രമണത്തിൽ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാണ് ഡ്രോൺ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞു.

ഹെർമോൺ പർവതത്തിലെ തുറസ്സായ സ്ഥലത്താണ് സ്‌ഫോടക ഡ്രോൺ വീണത്, അതിനാൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് ഞായറാഴ്ച ഹെർമോൺ പർവതത്തിലെ സൈനികരെ സന്ദർശിച്ചതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. അതിർത്തി കടന്നുള്ള അക്രമത്തിൽ ലെബനനിൽ ജനങ്ങളും, 95 സാധാരണക്കാരും ഉൾപ്പെടെ 497 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 16 സൈന്യാം​ഗങ്ങളും, 11 സാധാരണക്കാരും കൊല്ലപ്പെട്ടതയാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി പലസ്തീനികൾക്ക് അഭയം നൽകുന്ന ഒരു സ്‌കൂളിന് നേരെ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അഭയാർത്ഥികളുടെ ഒളിവ് കേന്ദ്രമായിരുന്നു ആക്രമിക്കപ്പെട്ട സ്കൂളെന്ന്  റിപ്പോർട്ടുകൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com