"ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്, നടപടി വൈകുന്നത് എന്തുകൊണ്ടാണ്"; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി

ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടല്ലോ എന്ന് കോടതി അറിയിച്ചു
"ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്, നടപടി വൈകുന്നത് എന്തുകൊണ്ടാണ്"; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി
Published on

കരുവന്നൂർ ബാങ്ക് അന്വേഷണത്തിൽ സംസ്ഥാന പൊലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ട് കോടതി പൊലീസിനോട് ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്, എന്നിട്ടും നടപടിയെടുക്കാൻ വൈകുന്ന എന്തുകൊണ്ടാണെന്നും കോടതി ചോദ്യമുയർത്തി.

നാലുവർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത എന്തുകൊണ്ടാണ്, കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. പൊലീസിൻ്റെ അന്വേഷണം വൈകുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com