
വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം പതിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളിൽ 70 ശതമാനം സുതാര്യതയുള്ള ഫിലിo പതിപ്പിക്കാനാണ് കോടതിയുടെ അനുമതി. വശങ്ങളിലെ ഗ്ലാസ്സുകളിൽ അൻപത് ശതമാനത്തിൽ കുറയാത്ത സുതാര്യതയുള്ള സുരക്ഷാ ഫിലിമും പതിപ്പിക്കാം.
ALSO READ: സർവീസുകൾ വിപുലീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ; രണ്ട് പുതിയ റൂട്ടുകളില്‍ സേവനം തുടങ്ങാന്‍ തീരുമാനം
അനുവദനീയമാം വിധത്തില്‍ സുരക്ഷാ ഗ്ലാസ് അഥവാ ഫിലിo പതിപ്പിച്ച വാഹനങ്ങൾക്ക് പിഴയീടാക്കാനാകില്ലെന്നും കോടതി പറഞ്ഞു. വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഫിലിം പതിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.