
ഏഷ്യാനെറ്റ് ചീഫ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നേരിടാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. '2016 മാർച്ച് 12ന് എറണാകുളത്തെ ഹോട്ടലിൽ നടന്ന പരിപാടിയിൽ നടത്തിയ പരാമർശങ്ങളാണ് കേസിനിടയാക്കിയത്.