
2018ൽ എറണാകുളം എടത്തലയിൽ യുവാക്കളെ ലഹരിമരുന്നു കേസിൽ കുടുക്കിയെന്നാരോപിച്ച കേസിൽ സുജിത് ദാസ് ഐപിഎസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. 2018ൽ എറണാകുളം റൂറൽ നാർക്കോട്ടിക്ക് സെൽ എഎസ് പി ആയിരുന്ന സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ച് വ്യാജ ലഹരികേസ് രജിസ്റ്റർ ചെയ്തുവെന്നായിരുന്നു സുജിത് ദാസിൻ്റെ പേരിലുള്ള ആരോപണം. ആറു യുവാക്കളെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ഒന്നാം പ്രതിയുടെ ഭാര്യ നൽകിയ ഹർജിയാണ് തള്ളിയത്.
2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ അനിൽകുമാറിനേയും ബാക്കി രണ്ടുപേരെയും സുജിത് ദാസിൻറെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ വാഹനത്തിൽ നിന്നും 2.65 ഗ്രാം കഞ്ചാവ് പിടികൂടിയതായിട്ടായിരുന്നു കേസ്. ഇത് കള്ളക്കേസാണെന്ന് കാണിച്ചായിരുന്നു അനിൽ കുമാറിൻ്റെ ഭാര്യ ഹർജി നൽകിയത്.