സമരത്തിന് കുട്ടികൾ വേണ്ടെന്ന് ഹൈക്കോടതി; കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി
സമരത്തിന് കുട്ടികൾ വേണ്ടെന്ന് ഹൈക്കോടതി; കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി
Published on

കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ, സത്യാഗ്രഹമോ, ധർണയോ ഒന്നും വേണ്ട. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

മൂന്ന് വയസുള്ള കുട്ടിയുമായി സെക്രട്ടറിയേറ്റിന് മുമ്പിൽ 59 ദിവസം പൊരിവെയിലത്ത് സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ചികിത്സാ പി​ഴ​വ് മൂലം മ​റ്റൊ​രു കു​ട്ടി മ​രി​ച്ച​തി​ൽ ന​ഷ്ട​ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ മൂന്ന് വയസുള്ള കുട്ടിയുമായി മാതാപിതാക്കൾ 59 ദിവസം സമരം നടത്തിയത്. തു​ട​ർ​ന്നാ​ണ്​ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ പൊലീസ് കേസെടുത്തത്.

സ​മ​ര​ത്തെ തു​ട​ർ​ന്ന് മാതാപിതാക്കൾക്ക് സ​ർ​ക്കാ​ർ ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അനുവദിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com