അപകടകരമായി ജലനിരപ്പ് ഉയരുന്നു; മൂന്ന് നദികളിൽ യെല്ലോ അലേർട്ട്: മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കേരളത്തിൽ മഴ ശക്തമായതോടെ നദികളിലെയും പുഴകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അ ലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ കരുവന്നൂർ, ഗായത്രി, കീച്ചേരി എന്നീ നദികളിലാണ് യെല്ലോ അലേർട്ടുള്ളത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി ന്യൂന മർദവും രൂപപ്പെട്ടു. ഇതിന്‍റെ ഫലമായാണ് വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com