അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി

അതേസമയം രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റാണ് ജാമ്യാപേക്ഷ പരിഗണിച്ചതെന്ന് പ്രതിഭാഗം പറഞ്ഞു.
അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി
Published on

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻ്റെ  ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിക്കാരന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടികാട്ടി. കമൻ്റുകൾ പറയുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന്  അഭിപ്രായപ്പെട്ട കോടതി പൊലീസിൻ്റെ വിശദീകരണം തേടി.

കേസില്‍ പൊലീസിന്റെയും മജിസ്‌ട്രേറ്റിൻ്റേയും നടപടിക്രമങ്ങളില്‍ പിഴവുകളുണ്ടായെന്ന് ബോബിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്നും പ്രോസിക്യൂഷന്റെ മറുപടി വരട്ടേയെന്നും കോടതി നിലപാടെടുത്തു. പൊതുജനമധ്യത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടേയെന്നും കോടോതി ചോദിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പ് നല്‍കി.

താന്‍ നിരപരാധിയാണെന്നാണ് ബോബിയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. പരാതിക്കിടയാക്കിയ സംഭവങ്ങളെല്ലാം പൊതുസമക്ഷത്തിലുള്ളതാണ്. പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതും ഇതേ മജിസ്‌ട്രേറ്റാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് പക്ഷപാതപരവും നിയമവിരുദ്ധവുമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കേസിനാധാരമായ കണ്ണൂരിലെഉദ്ഘാടനച്ചടങ്ങില്‍ സ്ഥാപനവുമായുള്ള 20 വര്‍ഷത്തെ സഹകരണം സംബന്ധിച്ച് പരാതിക്കാരി അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 5 മാസത്തിനു ശേഷം ഇത്തരമൊരു പരാതി നല്‍കിയത് ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അന്വേഷണഘട്ടത്തില്‍ തന്നെ ജയിലില്‍ അയച്ചത് നീതിയുക്തമല്ലെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com