ഡല്‍ഹിയില്‍ മാരത്തോണ്‍ ചർച്ചകള്‍; സേനാ മേധാവിമാരുമായി പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ തുടർച്ചയായ മൂന്നാം ദിനവും രാത്രിയോടെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്
ഡല്‍ഹിയില്‍ മാരത്തോണ്‍ ചർച്ചകള്‍; സേനാ മേധാവിമാരുമായി പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം
Published on

രാജ്യാന്തര അതിർത്തിക്ക് സമീപമുള്ള സംസ്ഥാനങ്ങളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ‌ ചേർന്ന ഉന്നതതല യോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി അനിൽ ചൗഹാൻ, കര-വ്യോമ-നാവിക സേന മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയും അജിത് ഡോവലുമായി ചർച്ചകൾ തുടർന്നു.

Also Read: രാത്രിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ; സാംബ, ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം, 2 പാക് ഡ്രോണുകൾ തകർത്തു

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ തുടർച്ചയായ മൂന്നാം ദിനവും രാത്രിയോടെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരിലെ സാംബയിൽ ബ്ലാക്ക് ഔട്ടിനിടെ അതിർത്തി കടന്നെത്തിയ രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കി. സാംബയ്ക്ക് പുറമെ ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിലും പാക് ഡ്രോണുകൾ കാണപ്പെട്ടതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ബാൽമറിലും പൊഖ്‌റാനിലും സ്ഫോടനങ്ങൾ നടന്നതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.



നിലവിൽ ജമ്മുവിലും ശ്രീനഗറിലും സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ അതിർത്തിയിലെ ഉറി സെക്ടറിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് വെടിവെപ്പ് നടത്തിയെന്നും ശക്തമായ ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇവിടെ വെടിയൊച്ചകൾ കേട്ടതായും മലനിരകളിൽ നിന്ന് പുകപടലങ്ങൾ ഉയർന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com