2024ലെ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക്

ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാര്‍ ശുക്ല.
2024ലെ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക്
Published on


2024ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക്. പുരസ്‌കാര ലബ്ധിയില്‍ സന്തോഷമെന്ന് വിനോദ് കുമാര്‍ ശുക്ല പ്രതികരിച്ചു. ജ്ഞാനപീഠം ലഭിച്ചതോടെ കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നു എന്നും ശുക്ല പ്രതികരിച്ചു.

കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യ മേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പ്രതിഭാ റേയുടെ അധ്യക്ഷതയിലുള്ള സമിതി വിനോദ് കുമാര്‍ ശുക്ലയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാര്‍ ശുക്ല.

ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന 12-ാമത് ഹിന്ദി എഴുത്തുകാരന്‍ കൂടിയാണ് വിനോദ് കുമാര്‍ ശുക്ല. 11 ലക്ഷം രൂപയും സരസ്വതിയുടെ വെങ്കല പ്രതിമയുമടങ്ങുന്നതാണ് പുരസ്‌കാരം.

1999ല്‍ ദീവാര്‍ മേ ഏക് ഖിര്‍കീ രഹ്തി ധീ എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ നോവല്‍ നൗകര്‍ കി കമീസ്, 1992ല്‍ പുറത്തിറങ്ങിയ കവിതാ സമാഹാരം സബ് കുച്ച് ഹോന ബച്ചാ രഹേഗാ എന്നിവ പ്രധാനപ്പെട്ട കൃതികളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com