
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 280 റൺസിൻ്റെ വമ്പൻ ജയമാണ് രോഹിത്തും സംഘവും നേടിയത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. അതോടൊപ്പം ടെസ്റ്റ് ഫോർമാറ്റിൻ്റെ ചരിത്രത്തിൽ, കഴിഞ്ഞ 92 വർഷത്തിനിടയിൽ ഇതാദ്യമായി തോൽവികളേക്കാൾ കൂടുതൽ ജയം എന്ന നേട്ടത്തിലേക്കും ഇന്ത്യ ആദ്യമായെത്തി.
ചെപ്പോക്കിലേത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 179-ാമത്തെ വിജയമായിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ആകെ 581 മത്സരങ്ങളിൽ നിന്ന് 178 തോൽവികളും ഇന്ത്യ വഴങ്ങിയിട്ടുണ്ട്.
1932ൽ സി.കെ. നായിഡുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചെങ്കിലും, 158 റൺസിൻ്റെ തോൽവിയായിരുന്നു ഫലം. ആ മത്സരത്തിന് ശേഷം, തോൽവികളേക്കാൾ ഉയർന്ന വിജയങ്ങളുടെ എണ്ണം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.
READ MORE: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു
ടെസ്റ്റിൽ തോൽവികളേക്കാൾ കൂടുതൽ ജയം നേടിയ ടീമുകൾ:
ഓസ്ട്രേലിയ: വിജയം 414, തോൽവി 232
ഇംഗ്ലണ്ട്: വിജയം 397, തോൽവി 325]
ദക്ഷിണാഫ്രിക്ക: ജയം 179, തോൽവി 161
ഇന്ത്യ : വിജയം 179, തോൽവി 178
പാകിസ്ഥാൻ : വിജയം 148, തോൽവി 144