നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് മരിച്ച നിലയില്‍; അടുത്തിടെ കരള്‍മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു

എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു
നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് മരിച്ച നിലയില്‍; അടുത്തിടെ കരള്‍മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു
Published on


അമേരിക്കന്‍ നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് അന്തരിച്ചു. 39 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. നടിയുടെ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.

മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടര്‍ന്ന് താരത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേല്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ബാലതാരമായി ടി.വി. സീരീസുകളിലും അഭിനയിച്ചു. 'ദി അഡ്വഞ്ചര്‍ ഓഫ് പെറ്റെ ആന്‍ഡ് പെറ്റെ', 'ഹാരിയറ്റ് ദി സ്പൈ' തുടങ്ങിയ സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. 'ബഫി ദി വാംപിയര്‍ സ്ലേയര്‍', 'ഗോസിപ് ഗേള്‍' എന്നീ ടി.വി. സീരിസുകളാണ് നടിയെ ഏറെ പ്രശസ്തയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com