ഫ്രിഡ്‌ജിൽ ബീഫ് കണ്ടെത്തിയ സംഭവം.,മധ്യപ്രദേശിൽ 11 പേരുടെ വീടുകൾ പൊലീസ് തകർത്തു

സർക്കാർ ഭൂമിയിൽ വീട് വച്ചു താമസിക്കുന്നവരായതിനാലാണ് വീടുകൾ തകർത്തതെന്നാണ് പൊലീസിൻ്റെ വാദം.
ഫ്രിഡ്‌ജിൽ ബീഫ് കണ്ടെത്തിയ സംഭവം.,മധ്യപ്രദേശിൽ  11 പേരുടെ വീടുകൾ പൊലീസ് തകർത്തു
Published on

മധ്യപ്രദേശിൽ വൻ തോതിൽ പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധന അക്രമത്തിൽ കലാശിച്ചു.11 ഓളം വീടുകൾ ഇതിൻ്റെ ഭാഗമായി പൊലീസ് അടിച്ചു തകർത്തു. അനധികൃത ബീഫ് കച്ചവടത്തിനെതിരായ നടപടിയുടെ ഭാഗമായി ആദിവാസികൾ കൂടുതലുള്ള മണ്ഡല എന്ന പ്രദേശത്താണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 150 ഓളം പശുക്കളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.11 പ്രതികളുടെ വീടുകളിൽ നിന്ന് പശുവിൻ്റെ മാംസവും കണ്ടെടുത്തു. കൂടാതെ മൃഗക്കൊഴുപ്പ് ,കന്നുകാലികളുടെ തൊലി,അസ്ഥികൾ എന്നിവയും പിടിച്ചെടുത്തു.

ഗോമാംസമാണെന്ന് വെറ്റിനറി ഡോക്ടർ സ്ഥിരീകരിച്ചതിനു ശേഷമാണ് ഹൈദരാബാദിലേക്ക് സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചത്. പിടിക്കപ്പെട്ട 11 പ്രതികളും സർക്കാർ ഭൂമിയിൽ വീട് വച്ചു താമസിക്കുന്നവരായതിനാലാണ് വീടുകൾ തകർത്തതെന്നാണ് പൊലീസിൻ്റെ വാദം. ബാക്കിയുള്ള 10 പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഉത്തരേന്ത്യയെ സംബന്ധിച്ച് ബീഫ് ഒരു വിവാദ വിഷയമാണ്. ബീഫിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന ഉത്തരേന്ത്യൻ മേഖലകളിൽ എന്ത് അക്രമത്തിന് നേതൃത്വം കൊടുക്കാനും മടിയില്ലാത്തവരാണ് അവിടുത്തെ പ്രദേശവാസികൾ.

ബിജെപി ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ പിന്നെയാണ് രാജ്യത്ത് ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൂടുതൽ കർശനമായത്.അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ഈ ഒരു സംഭവം തന്നെ ധാരാളമായിരുന്നു.ഭൂരിഭാഗവും വരുന്ന അക്രമ സംഭവങ്ങൾക്ക് ബീഫിൻ്റെ ഉപയോഗം കാരണമായിട്ടുണ്ട്.പല കുടുംബങ്ങളെയും അനാഥമാക്കാനും ആൾക്കൂട്ട കൊലയ്ക്ക് വഴി വെക്കാനും ബീഫിൻ്റെ ഉപയോഗം കാരണമായിട്ടുണ്ട്.

ഗോവധ നിരോധനം നിലവിലുള്ള ഒട്ടേറെ സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.ഇത്തരം അക്രമ സംഭവങ്ങൾക്ക് പേരു കേട്ട ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഈ സംഭവവും സാധാരണ നടക്കുന്ന സംഭവമായിട്ടേ തോന്നു.ബീഫ് കഴിക്കുന്നതിനെ അങ്ങേയറ്റം വിമർശിക്കുന്ന ,അത്തരം സംഭവങ്ങൾ കണ്ടാൽ അങ്ങേയറ്റം അക്രമ വാസനയോടെ പെരുമാറുന്ന മിക്ക സംസ്ഥാനങ്ങളിലേയും അവസ്ഥ ഇതിനു സമാനമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com