"ഹണി റോസ് പുതിയ ചിത്രം ഹിറ്റാക്കാൻ എന്നെ ബലിയാടാക്കുന്നു"; നടിക്കെതിരെ ആരോപണവുമായി ബോചെ

അല്ലു അർജുൻ 'പുഷ്പ 2'ൻ്റെ വിജയത്തിനായി പ്രയോഗിച്ച തന്ത്രമാണിതെന്നും ബോചെ അന്വേഷണ സംഘത്തോട് പറഞ്ഞു
"ഹണി റോസ് പുതിയ ചിത്രം ഹിറ്റാക്കാൻ എന്നെ ബലിയാടാക്കുന്നു"; നടിക്കെതിരെ ആരോപണവുമായി ബോചെ
Published on


ഹണി റോസിൻ്റെ പുതിയ ചിത്രം ഹിറ്റാക്കാൻ തന്നെ ബലിയാടാക്കുന്നതായി വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ മൊഴി. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബോചെ ഇക്കാര്യം വ്യക്തമാക്കിയത്. അല്ലു അർജുൻ 'പുഷ്പ 2'ൻ്റെ വിജയത്തിനായി പ്രയോഗിച്ച തന്ത്രമാണിതെന്നും ബോചെ അന്വേഷണ സംഘത്തോട് പറഞ്ഞു.

താൻ ആർക്കെതിരേയും അശ്ലീലപ്രയോഗം ഇതുവരെ നടത്തിയിട്ടില്ലെന്നും കേരളത്തിൻ്റെ സ്ത്രീകളൊക്കെ തൻ്റെ സഹോദരങ്ങളാണെന്നും ബോചെ വ്യക്തമാക്കി. തന്നെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘ ബോചെയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയാണ്. നേരത്തെ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അത് കോടതിയിൽ പറയുമെന്നും ബോചെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

ബുധനാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ ആണ് പിടിച്ചെടുത്തത്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ബുധനാഴ്ച രാത്രി ബോചെയെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് ബോചെയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അതുവരെ ബോചെ ലോക്കപ്പിൽ തുടരും.

ഭാരതീയ ന്യായ സംഹിതയിലെ ഐ.ടി ആക്ട് 67 ((ഇലക്ട്രോണിക് മീഡിയ വഴി അശ്ലീല പ്രചരണം), 75 (4) (സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ ലൈംഗിക അധിക്ഷേപം) എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, എറണാകുളം സി.ജെ.എം കോടതിയിലെത്തിയ പരാതിക്കാരി ഹണി റോസ് ഇന്ന് രഹസ്യമൊഴി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com