
പത്തനംതിട്ടയിൽ കടയിൽ എത്തിയ ആളുകളുടെ ദേഹത്ത് തിളച്ച വെള്ളം കോരി ഒഴിച്ച് കടയുടമ. കടയിൽ എത്തിയ ആളുകൾ തമാശയ്ക്ക് ഫോണിൽ അസഭ്യം പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന കടയുടമ തിളച്ച വെള്ളം കോരിയൊഴിക്കുകയായിരുന്നു. ഈസ്റ്റർ ദിനത്തിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ കട ഉടമയ്ക്കും മറ്റ് രണ്ടുപേർക്കുമെതിരെ കൂടൽ പോലീസ് കേസെടുത്തിട്ടുണ്ട്.