
സദ്യയില്ലാതെ ഓണാഘോഷമില്ലല്ലോ, സദ്യ ഗംഭീരമാകണമെങ്കില്‍ വിഭവങ്ങള്‍ ഗംഭീരമായിട്ട് മാത്രം കാര്യമില്ല. അത് മികച്ച രീതിയില്‍ വിളമ്പണം. ഓണസദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളും രീതികളുമൊക്കെയുണ്ട്. അതിനെ കുറിച്ച് അറിയാം.
ഇലയിട്ട് സദ്യ കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് ഓരോ വിഭവവും യഥാസമയം നല്‍കുന്നതാണ് ഏറ്റവും പ്രധാനം. ശാസ്ത്രീയമായി സദ്യ കേമമാകണമെങ്കില്‍ സത്വ - രജോ ഗുണങ്ങള്‍ ഉള്ള കറികള്‍ സമ്മിശ്രമായും മധുരം അതിന് ഇടകലര്‍ന്നും വിളമ്പണം.
ആദ്യം കന്നിമൂലയില്‍ വിളക്കു കൊളുത്തി ചന്ദനത്തിരി കത്തിച്ച് അതിനു മുമ്പില്‍ തൂശനിലയിട്ട് ഗണപതിയ്ക്കും മഹാബലിയ്ക്കും വിളമ്പണം. ചിലയിടങ്ങളില്‍ ഇത് പിതൃക്കളെ സങ്കല്പ്പിച്ചാണെന്നും കരുതുന്നുണ്ട്.
സദ്യ വിളമ്പേണ്ട രീതി
ഈ രീതിയില്‍ വിളമ്പി കഴിച്ചാല്‍ സദ്യ ഗംഭീരമായെന്ന് പറയാം.