പ്രതിസന്ധിയൊഴിയാതെ റബ്ബർ കർഷകർ; ഉത്പാദനത്തിൽ വൻ കുറവ്

ഏപ്രില്‍ മുതല്‍ മേയ് വരെയുണ്ടായ കടുത്ത വേനലും ജൂണ്‍ മുതല്‍ തുടരുന്ന കാലവര്‍ഷവുമാണ് ഉത്പാദനത്തില്‍ ഇടിവുണ്ടാക്കിയത്
പ്രതിസന്ധിയൊഴിയാതെ  റബ്ബർ കർഷകർ;  ഉത്പാദനത്തിൽ വൻ കുറവ്
Published on

സംസ്ഥാനത്ത് റബ്ബർ ഉത്പാദനത്തിൽ വൻ കുറവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയേക്കാൾ 15 ശതമാനത്തോളം കുറവാണ് ഈ വർഷം ഉണ്ടായത്. കാലാവസ്ഥാ പ്രതിസന്ധികൾ ആണ് ഉത്പാദനം കുറയാൻ പ്രധാന കാരണം.

വേനൽ മാസങ്ങളിൽ നാൽപതിനായിരം ടണ്ണായിരുന്നു റബ്ബർ ഉത്പാദനം. എന്നാൽ ജൂൺ മുതൽ ഇതുവരെ ഉത്പാദനം പതിനായിരം ടണ്ണിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയേക്കാള്‍ 15 ശതാമാനത്തോളം കുറവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ മേയ് വരെയുണ്ടായ കടുത്ത വേനലും ജൂണ്‍ മുതല്‍ തുടരുന്ന കാലവര്‍ഷവുമാണ് ഉത്പാദനത്തില്‍ ഇടിവുണ്ടാക്കിയത്. റബര്‍ വില ഇക്കൊല്ലം ഉയരാന്‍ പ്രധാന കാരണവും ഉത്പാദനത്തിലുണ്ടായ കുറവാണ്. ഷീറ്റ് ഉത്പാദനത്തിൽ നിന്ന് കർഷകർ ലാറ്റക്‌സ് ഉത്പാദനത്തിലേക്ക് കടന്നതും പ്രതിസന്ധിയായി.


ഇക്കൊല്ലം 12 ലക്ഷം ടണ്‍ റബറിന്‍റെ ഡിമാൻഡുണ്ടാകുമെന്നതിനാല്‍ വില കുറയാനുള്ള സാധ്യതയില്ല. വിദേശ ഇറക്കുമതി വന്നാലും ആഭ്യന്തര വില 200 രൂപയില്‍ ഉയര്‍ന്നു നില്‍ക്കും. വിദേശത്ത് റബര്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇറക്കുമതിയുടെ തോതും കുറഞ്ഞേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com