IMPACT | കൂടരഞ്ഞിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

സെപ്തംബർ അഞ്ചിനാണ് ചവലപ്പാറ സ്വദേശി അബിൻ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനിൽ ഷോക്കേറ്റ് മരിച്ചത്
IMPACT | കൂടരഞ്ഞിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം
Published on


കോഴിക്കോട് കൂടരഞ്ഞിയില്‍ ആശുപത്രി കോംപൗണ്ടില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ താമരശേരി ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് പൊലീസ് നടപടി.

സെപ്തംബർ അഞ്ചിനാണ് ചവലപ്പാറ സ്വദേശി അബിൻ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനിൽ ഷോക്കേറ്റ് മരിച്ചത്. സുഹൃത്തിനെ കാണിക്കാനായി ആശുപത്രിയിലെത്തിയ അബിന് കാന്റീനില്‍ വെച്ച് ഷോക്കേല്‍ക്കുകയായിരുന്നു. അബിന് ചികിത്സ നല്‍കാന്‍ വൈകിയെന്നും സിപിആര്‍ ഉള്‍പ്പെടെ നല്‍കാന്‍ വൈകിയെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അബിന്റെ ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, കൂടരഞ്ഞി സെന്റ് ജോസഫ്‌സ് ആശുപത്രിക്കെതിരെ കൂടുതല്‍ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. ആശുപത്രി പരിസരത്തുവെച്ച് നേരത്തേ പലര്‍ക്കും വൈദ്യുതാഘാതമേറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്. പലരും ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com