കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഞരമ്പ് മാറി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ പത്തു വയസുകാരൻ്റെ ഞരമ്പ് മാറി മുറിച്ച സംഭവത്തിലാണ് നടപടി.
കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഞരമ്പ് മാറി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Published on

കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാപിഴവില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് കമ്മീഷന്‍ നിർദ്ദേശം നൽകി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ പത്തു വയസുകാരൻ്റെ ഞരമ്പ് മാറി മുറിച്ച സംഭവത്തിലാണ് നടപടി.

പുല്ലൂർ-പെരളം സ്വദേശിയായ പത്ത് വയസുകാരന്റെ ഹൃദയത്തിലേക്കുള്ള രക്തധമനിയാണ് മുറിച്ചത്. പരസഹായമില്ലാതെ എഴുന്നേൽക്കാനാകാത്ത അവസ്ഥയിലാണ് പത്തു വയസുകാരൻ.

ALSO READ : ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ പത്തു വയസുകാരന്‍റെ ഞരമ്പ് മാറി മുറിച്ചു; കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്

കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസമായിരുന്നു ശസ്ത്രക്രിയ. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛനെ ഡോക്ടര്‍ വിളിച്ചു. കുട്ടിയെ അടിയന്തരമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞു.

മിംസിൽ നിന്നുള്ള പരിശോധനയില്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഉചിതമല്ലെന്നും കുറച്ചുകൂടി മുതിർന്ന ശേഷം ചെയ്യാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് രക്ഷിതാക്കൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com