ഗോദയിൽ പൊരിഞ്ഞ പോരാട്ടം! ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ട് ഫൈറ്റിങ്ങ് ടൂർണമെൻ്റിലെ ദൃശ്യങ്ങൾ വൈറൽ

ഇടിക്കൂട്ടിലുള്ളത് രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളാണ്.. ദൃശ്യങ്ങളിൽ ഇടിക്കൂട്ടിലെ റോബോട്ടുകളെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് റോബോട്ടുകളെയും കാണാം.
ഗോദയിൽ പൊരിഞ്ഞ പോരാട്ടം! ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ട് ഫൈറ്റിങ്ങ് ടൂർണമെൻ്റിലെ ദൃശ്യങ്ങൾ വൈറൽ
Published on

ഗോദയിൽ നല്ല ഉഗ്രൻ ഇടി.. കാണികളൊക്കെയും ആവേശത്തിൽ.. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. ഇടിക്കൂട്ടിലുള്ളത് രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളാണ്.. ദൃശ്യങ്ങളിൽ ഇടിക്കൂട്ടിലെ റോബോട്ടുകളെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് റോബോട്ടുകളെയും കാണാം..

ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഫൈറ്റിങ്ങ് ടൂർണമെൻ്റിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൈന മീഡിയ ഗ്രൂപ്പ് വേൾഡ് റോബോട്ട് മത്സരത്തിൻ്റെ ഭാഗമായിരുന്നു ഈ പോരാട്ടം.

ഹ്യൂമനോയിഡ് റോബോട്ട് വ്യവസായത്തിലെ പ്രമുഖരായ യൂണിട്രീ റോബോട്ടിക്‌സ് വികസിപ്പിച്ച റോബോട്ടുകളെയാണ് മത്സരത്തിൽ അവതരിപ്പിച്ചത്. ഈസ്റ്റ് ചൈനയിലെ ഹാംഗ്ഷൗവിലാണ് ചൈന മീഡിയ ഗ്രൂപ്പ് (സിഎംജി)- വേൾഡ് റോബോട്ട് കോംപറ്റീഷൻ സംഘടിപ്പിച്ചത്. ഹ്യൂമനോയിഡ് റോബോട്ടുകളെ കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ആദ്യത്തെ കോംബാറ്റ് സ്‌പോർട്‌സ് ഇവൻ്റ് ആയതിനാൽ ഈ മത്സരം ചരിത്ര നിമിഷമാകുമെന്നും, ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ക്രമേണ കോംബാറ്റ് സ്‌പോർട്‌സിലേക്ക് സമന്വയിപ്പിക്കുന്നതിൻ്റെ സൂചനയാണെന്നും, എല്ലാ ഹ്യൂമനോയിഡ് യുദ്ധബോട്ടുകളും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നുവെന്നും സിഎംജി റിപ്പോർട്ട് പറയുന്നു.

യൂണിട്രീ റോബോട്ടിക്‌സ് മത്സരത്തിലെ പങ്കാളികളാണ്. രണ്ട് പേർ തമ്മിലും ഗ്രൂപ്പായും റോബോട്ടുകൾ തമ്മിൽ മത്സരിച്ചു. നാല് ഹ്യൂമൻ ഓപ്പറേറ്റർ ടീമുകൾ റോബോട്ടുകളെ ടൂർണമെൻ്റ് ശൈലിയിലുള്ള ബോക്സിംഗ് മത്സരങ്ങളിൽ നിയന്ത്രിക്കുന്നതിനായി പ്രവർത്തിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com