
കന്യാകുമാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിൽ സൂക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. അഞ്ചുഗ്രാമം സ്വദേശി സിന്ധുവാണ് മരിച്ചത്. മൃതദേഹത്തിൻ്റെ അവിശിഷ്ഠ ഭാഗങ്ങൾ സൂക്ഷിച്ച ബാഗ് തെരുവ്നായ കടിച്ച് കീറിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഭർത്താവ് മാരിമുത്തു പൊലീസ് പിടിയിൽ.
കഷണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ബാഗുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സിന്ധുവിൻ്റെ ഭർത്താവ് മാരിമുത്തുവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.