
ഉത്തർപ്രദേശിലാണ് ഭർത്താവ് കുളിക്കാത്തതിൻ്റെ പേരിൽ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്.വൃത്തിയില്ലാത്ത ആളുടെ കൂടെ ജീവിക്കാനാവില്ലെന്നാണ് യുവതിയുടെ പരാതി.
വിവാഹം കഴിഞ്ഞ് വെറും 40 ദിവസങ്ങൾക്ക് ശേഷമാണ് വിവാഹ മോചന ആവശ്യവുമായി യുവതി രംഗത്തെത്തിയത്. യുവതി പറയുന്നതനുസരിച്ച് ഭർത്താവ് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുക. ദുർഗന്ധം മൂലം ഭർത്താവിനൊപ്പം താമസിക്കാൻ കഴിയില്ലെന്നും യുവതി പറയുന്നു. ഇത് യുവാവ് അംഗീകരിക്കുന്നുമുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഗംഗാജലം ദേഹത്ത് തളിക്കും.ഭർത്താവിൻ്റെ ഈ ശീലം മനസിലാക്കിയതോടെ യുവതി ഇപ്പോൾ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസം.
കൗൺസിലിംഗിന് ശേഷം താൻ ദിവസവും കുളിക്കാമെന്ന് യുവാവ് സമ്മതിച്ചെങ്കിലും ഇനി ഇയാൾക്കൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നാണ് യുവതി അറിയിച്ചിട്ടുള്ളത്.