
വയനാട് കല്പറ്റയില്‍ നവജാത ശിശുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് പരാതി. നേപ്പാൾ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തില്‍ കല്പറ്റ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചെന്നാണ് സംശയിക്കുന്നത്. കൽപ്പറ്റയിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.