ട്രംപിനെതിരായ ഹഷ് മണി കേസ്: വിധി പറയുന്നത് സെപ്തംബര്‍ 18ലേക്ക് മാറ്റി

ജൂലൈ 15 ന് നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രസിഡന്‍റ് ബൈഡനെതിരായ സ്ഥാനാര്‍ഥിയായി ട്രംപിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്
ഹഷ് മണി കേസിന്‍റെ വിചാരണ വേളയില്‍ ട്രംപ് കോടതിയില്‍
ഹഷ് മണി കേസിന്‍റെ വിചാരണ വേളയില്‍ ട്രംപ് കോടതിയില്‍
Published on

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഹഷ് മണി കേസില്‍ വിധി പ്രസ്താവിക്കുന്ന തീയതി മാറ്റി വെച്ചു. ജൂലൈ 11നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോടതി ജഡ്ജ് ഹുവാന്‍ മെര്‍ച്ചന്‍ ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിക്കാനിരുന്നത്. സെപ്തംബര്‍ 18ന് രാവിലെ 10 മണിലേക്കാണ് വിധി പറയുന്നത് മാറ്റിയിരിക്കുന്നത്.

പ്രസിഡന്റായിരിക്കെ എടുത്ത ഔദ്യോഗിക നടപടികളില്‍ ട്രംപിന് ഇമ്മ്യൂണിറ്റിയുണ്ടാകുമെന്ന് യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ വിധി പ്രസ്താവന നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോടതി ജഡ്ജിന് ട്രംപിന്റെ അഭിഭാഷകന്‍ കത്ത് നല്‍കുകയായിരുന്നു. ട്രംപിനെതിരായ മറ്റ് കേസുകളെ സുപ്രീം കോടതി വിധിയെങ്ങനെ ബാധിക്കുമെന്ന് തന്റെ കക്ഷി പരിശോധിച്ചു വരികയാണെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകന്‍ കത്തില്‍ പറഞ്ഞിരുന്നത്.

2024 മെയ് 30 നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജൂറി, ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്ന പേരില്‍ 34 കേസുകളില്‍ , ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സുമായി നടന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട ഈ തിരിമറികളാണ് ഹഷ് മണി കേസ് എന്ന് അറിയപ്പെടുന്നത്. ജൂലൈ 15 ന് നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ബൈഡനെതിരായ സ്ഥാനാര്‍ഥിയായി ട്രംപിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നവംബര്‍ 5നായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com