"ഞാനാരുടെയും ആത്മീയ ഗുരുവല്ല, വെറുമൊരു ജോത്സ്യൻ"; ബാലരാമപുരം കൊലപാതകവുമായി ബന്ധമില്ലെന്ന് ശങ്കുമുഖം ദേവീദാസൻ

കള്ള പരാതിയാണ് തനിക്കെതിരെ നൽകിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജോത്സ്യൻ പറഞ്ഞു
"ഞാനാരുടെയും ആത്മീയ ഗുരുവല്ല, വെറുമൊരു ജോത്സ്യൻ"; ബാലരാമപുരം കൊലപാതകവുമായി ബന്ധമില്ലെന്ന് ശങ്കുമുഖം ദേവീദാസൻ
Published on
Updated on


ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ജ്യോത്സ്യൻ ശങ്കുമുഖം ദേവീദാസനെ ചോദ്യം ചെയ്തു വിട്ടയച്ച് അന്വേഷണ സംഘം. ഞാനാരുടെയും ആത്മീയ ഗുരു അല്ലെന്നും വെറുമൊരു ജോത്സ്യൻ മാത്രമാണെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. കള്ള പരാതിയാണ് തനിക്കെതിരെ നൽകിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജോത്സ്യൻ പറഞ്ഞു.



"ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എന്നെ വിളിച്ചുവരുത്തിയത്. എന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി കൊടുത്തു. കള്ള പരാതിയാണ് എനിക്കെതിരെ നൽകിയത്. ഇതെല്ലാം നൂറ് ശതമാനം തെറ്റായ ആരോപണങ്ങളാണ്. ഒരു ശതമാനം പോലും സത്യമില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കും. ശ്രീതുവിന്റെ കുടുംബവുമായി എനിക്ക് ബന്ധമില്ല. കോവിഡിന് മുൻപ് ഹരികുമാർ ജ്യോതിഷാലയത്തിൽ ജോലി ചെയ്തിരുന്നു. അതിനുശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ല. ഞാനാരുടെയും ആത്മീയ ഗുരുവല്ല, അങ്ങനെയൊന്നും കണക്കാക്കരുത്. ഞാൻ വെറുമൊരു ജോത്സ്യൻ മാത്രമാണ്. അന്ധവിശ്വാസം എന്നൊക്കെ നിങ്ങൾ പറഞ്ഞുണ്ടാക്കി കൊള്ളൂ," ദേവീദാസൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com