പിഴവ് മറികടക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്, ഇത് കൂട്ടായ്മയുടെ വിജയം: ബ്ലാസ്റ്റേഴ്സ് കോച്ച്

ആദ്യത്തെ 60 മിനിറ്റുകൾക്ക് ശേഷം ഗോളുകൾ നേടാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുപോലെ തന്നെ ഞങ്ങൾക്ക് ചെയ്യാനായെന്നും പുരുഷോത്തമൻ പറഞ്ഞു
പിഴവ് മറികടക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്, ഇത് കൂട്ടായ്മയുടെ വിജയം: ബ്ലാസ്റ്റേഴ്സ് കോച്ച്
Published on


ഒഡിഷ എഫ്‌സിക്കെതിരായ വിജയം കൂട്ടായ പരിശ്രമത്തിൻ്റെ ഫലമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി.ജി. പുരുഷോത്തമൻ. രണ്ടാം പകുതിയിൽ ടീം നടത്തിയ തിരിച്ചുവരവ് ടീമിൻ്റെ പ്ലാനിൻ്റെ കൂടി ഭാഗമായിരുന്നുവെന്നും അദ്ദേഹം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പ്ലാനുകളെല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞതിൻ്റെ ഫലമാണ് ഒഡിഷ എഫ്‌സിക്കെതിരായ വിജയം. ആദ്യത്തെ 60 മിനിറ്റുകൾക്ക് ശേഷം ഗോളുകൾ നേടാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുപോലെ തന്നെ ഞങ്ങൾക്ക് ചെയ്യാനായെന്നും പുരുഷോത്തമൻ പറഞ്ഞു.

ടീമിലെ യുവ താരങ്ങൾ ഉൾപ്പെടെ എല്ലാവരും അവരുടെ ചുമതല ഭംഗിയായി നിർവഹിച്ചു. ഭാവിയിലും അവർ അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികൾ വരുത്തുന്ന തെറ്റുകളായി ഒന്നിനേയും കാണുന്നില്ല, അത് ടീമിൻ്റായാകെ പിഴവായാണ് കാണുന്നത്. ആ പിഴവ് മറികടക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കാനാണ് ഞാൻ ടീമിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒഡിഷയ്ക്കെതിരെ ടീം അതിനനുസരിച്ച് പ്രതികരിക്കുകയും ഗോളുകൾ നേടി തിരിച്ചടിക്കുകയും ചെയ്തു. വ്യക്തികളെ ഒറ്റതിരിഞ്ഞു വിമർശിക്കാനില്ല, ടീമായാണ് കളിക്കേണ്ടതെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ന് ഗോളുമായി സദോയി, പെപ്ര, ജിമിനസ് തിളങ്ങിയ മത്സരത്തിൽ ഒഡിഷ എഫ്‌സിയെ 3-2ന് തകർന്ന് പുതുവർഷത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തുടർച്ച നേടി. 16 കളികളിൽ നിന്ന് 20 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇഞ്ചുറി ടൈം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നോഹ സദോയിയാണ് കേരള ടീമിൻ്റെ വിജയഗോൾ നേടിയത്. ഈ മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ചായും നോഹ തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com