സേയ്ഫ് അലി ഖാന്റെ മകന്‍, ശ്രീദേവിയുടെ മകള്‍; ഖുശിയും ഇബ്രാഹിമും ഒന്നിക്കുന്ന നദാനിയാന്‍ റിലീസ് പ്രഖ്യാപിച്ചു

അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ഗാനം 'ഗലത്‌ഫെമിയാന്‍ ' ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു
സേയ്ഫ് അലി ഖാന്റെ മകന്‍, ശ്രീദേവിയുടെ മകള്‍; ഖുശിയും ഇബ്രാഹിമും ഒന്നിക്കുന്ന നദാനിയാന്‍ റിലീസ് പ്രഖ്യാപിച്ചു
Published on


സേയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകനായ ഇബ്രാഹിം അലി ഖാന്‍, ബോണി കപൂറിന്റെയും അന്തരിച്ച ശ്രീദേവിയുടെയും മകള്‍ ഖുഷി കപൂറിനൊപ്പം 'നദാനിയാന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിലൂടെ സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പ്രഖ്യാപനം നടത്തി ആഴ്ചകള്‍ക്ക് ശേഷം, ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇപ്പോള്‍ ഒരു പോസ്റ്റില്‍ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 7നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ഗാനം 'ഗലത്‌ഫെമിയാന്‍ ' ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. പ്രണയബന്ധത്തിലെ തെറ്റിദ്ധാരണകളുമായി പൊരുതുന്ന ഒരു യുവ ദമ്പതികളുടെ വൈകാരിക സംഘര്‍ഷമാണ് ഈ ഗാനത്തില്‍ കാണാന്‍ സാധിക്കുന്നത്. പ്രതിഭാധനരായ സച്ചിന്‍-ജിഗര്‍ രചിച്ച ഈ ഗാനം തുഷാര്‍ ജോഷി, മധുബന്തി ബഗ്ചി, സച്ചിന്‍-ജിഗര്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയത്.

ഇബ്രാഹിമിന്റെ പിതാവ് സെയ്ഫ് അലി ഖാനുമായി അദ്ദേഹത്തിനുള്ള ശ്രദ്ധേയമായ സാമ്യം ആരാധകരെ പ്രത്യേകമായി ആകര്‍ഷിച്ചു. അതേസമയം, ഖുഷി കപൂര്‍ തന്റെ മനോഹരമായ സ്‌ക്രീന്‍ സാന്നിധ്യം കൊണ്ട് പ്രേക്ഷകപ്രീതി നേടുന്നു. ഷൗന ഗൗതം സംവിധാനം ചെയ്ത 'നദാനിയാന്‍' ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ്. 2025 ഫെബ്രുവരി 2 ന്, ഇബ്രാഹിമും ഖുഷിയും ഉള്‍പ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയതോടെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.

കരണ്‍ ജോഹറിന്റെ ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും അഭിനയിച്ച 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഇബ്രാഹിം മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. സോയ അക്തര്‍ സംവിധാനം ചെയ്ത 'ദി ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് ഖുഷി അരങ്ങേറ്റം കുറിച്ചത്. സുഹാന ഖാനും അഗസ്ത്യ നന്ദയും അഭിനയിച്ച ചിത്രം കൂടിയായിരുന്നു അത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com