ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു
ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Published on
Updated on

ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ബോസ്, റീനാ, എബ്രഹാം എന്നിവരാണ് മരിച്ചത്. പൊന്മുടി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്‌.

നിയത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദമ്പതികളായ ബോസ്, റീന എന്നിവ‍ർ രാത്രിയോടെ തന്നെ മരണപ്പെട്ടിരുന്നു. ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരിക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, എബ്രഹാം പുല‍ർച്ചയോടെ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.

ബോസ്, റീനാ എന്നിവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com